Friday 29 December 2017

2017 ലെ വായന

                          പതിവുപോലെ ഇന്ത്യൻ റെയിൽവേയുടെ സഹായത്തോടെ ഇത്തവണയും പുസ്തകങ്ങൾ ( പേജുകൾ) ഓഫീസിലേക്കും തിരികെ യുമുള്ള നിത്യ യാത്രകൾ ഉപയോഗപ്പെടുത്തി വായിച്ചു തീർത്തു. 365 ദിവസങ്ങളിൽ ദിവസം ശരാശരി 100 പേജ് വച്ച് വായിക്കാൻ ഇത്തവണയും കഴിഞ്ഞില്ല. കൊടിഞ്ഞി (മൈഗ്രേൻ ) ഇടക്കിടെ തല പൊക്കി. വായിച്ച പുസ്തകങ്ങളിൽ ചിലതിനെ പറ്റി എഫ് ബി യിലും മറ്റു ചില പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതി. ബ്ലോഗിൽ ഈ വർഷം കാര്യമായി എഴുതിയില്ല, വായിച്ച പുസ്തകത്തെപ്പറ്റി പറയുന്ന അൻവരികൾ എന്ന എന്റെ റേഡിയോ 91.2 പരിപാടി അമ്പത് എപ്പിസോഡ് പിന്നിടുന്നു. പ്രിയ അനുജൻ ബിനോയ് തയാറാക്കുന്ന അതിന്റെ എഫ് ബി / യു ട്യൂബ് പതിപ്പ് തുടരുന്നു. വായിച്ച പുസ്തകങ്ങളിലൂടെ ഈ വർഷവും കണ്ണോടിക്കാം.

                              ബോബി ജോസ് കട്ടി കാടിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു തീർത്തു. ഈ വർഷം കണ്ടെത്തിയ മറ്റൊരു മികവാർന്ന എഴുത്തുകാരനാണ് മുഞ്ഞിനാട് പത്മകുമാർ. അദ്ദേഹത്തിന്റെ പത്ത് പുസ്തകങ്ങൾ വായിച്ചു. ആംഗലേയ വായന ഇത്തവണയും കുറഞ്ഞു;  അന്യഭാഷ പരിഭാഷകൾ കുറെ വായിച്ചു. വൈജ്ഞാനിക വായനയെക്കാൾ സർഗാത്മക വായന അധികരിച്ചു എന്ന് പറയാം.